ലോക മാനസികാരോഗ്യ ദിനം സമുചിതമായി ആചരിച്ച് കണ്ണൂരിൽ പാലിയേറ്റീവ് കെയർ ഇനിഷ്യറ്റിവ് ഇൻ

ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 കണ്ണൂരിൽ പാലിയേറ്റീവ് കെയർ ഇനിഷ്യറ്റിവ് ഇൻ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം പിക് പ്രസിഡന്റ്‌ ഡോക്ടർ പി വിജയന്റെ അധ്യ ക്ഷതയിൽ ബഹു. കണ്ണൂർ കോർപറേഷൻ മേയർ ശ്രീമതി സുമ ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ചേംബർ പ്രസിഡന്റ്‌ ശ്രി കെ വിനോദ് നാരായണൻ മുഖ്യ അതിഥി ആയിരുന്നു. പിക് ജനറൽ സെക്രട്ടറി അരുൺ കുമാർ സ്വാഗതവും പിക് മാനസികാരോഗ്യ സബ് കമ്മിറ്റി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. ഐ എ പി സി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി പി നാരായണൻ, ഡോക്ടർ രജിത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോക്ടർ രജിത് രവീന്ദ്രന്റ ആത്മഹത്യ എങ്ങിനെ തടയാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ്‌ നടന്നു. വിവിധ യൂണിറ്റ്കളിലെ പാലിയേറ്റീവ് പ്രവർത്തകർ, അങ്ങാടി കടവ് ഡോൺ ബോസ്കോ വിദ്യർത്ഥികൾ, കാലിക്കറ്റ്‌ ഇൻസ്റ്റിറ്റുഷ്യൻ വിദ്യാർഥികൾ പൊതു ജനങ്ങൾ തുടങ്ങി 200ൽ പരം ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.
ഉച്ചക്ക് ശേഷം നടന്ന തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പരിപാടിയിൽ കണ്ണൂർ കവിത ടാൽകീസ്ന്റെ അടുത്ത് അവശ നിലയിൽ കഴിഞ്ഞിരുന്ന ഗോപാലൻ എന്ന വ്യക്തിയെ കുളിപ്പിച്ചു വൃത്തിയാക്കി മേലെ ചൊവ്വ പ്രത്യാശ ഭവനിൽ പുനരധിവസിപ്പിച്ചു. പരിപാടിക്ക്‌ പിക് ജനറൽ സെക്രട്ടറി അരുൺ കുമാർ, സെക്രട്ടറി നൗഷാദ് ബയക്കാൽ, മാനസികാരോഗ്യ സബ് കമ്മിറ്റി ചെയർമാൻ ഡോ.ഷാഹുൽ ഹമീദ്, കൺവീനർ ശോഭ സഞ്ജിവിനി, പാലിയേറ്റീവ് പ്രവർത്തകൻ സഹദേവൻ, ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി സ്വരൂപ് ചിറക്കൽ ഡോൺബോസ്‌കോ എൻ എസ് എസ് അംഗങ്ങൾ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: