തെരുവിൽനിന്ന് ജീവിതത്തിലേക്ക്

ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 ന് പാലിയേറ്റീവ് കെയർ ഇനിഷ്യറ്റിവ് ഇൻ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ കവിത ടാൽകീസിന്റെ അടുത്ത് അവശ നിലയിൽ മുഷിഞ്ഞ വേഷത്തോടെ കിടന്ന ഗോപാലൻ എന്ന സഹോദരനെ താടിയും മുടിയും ഒക്കെ മുറിച്ചു കുളിപ്പിച്ച് വൃത്തിയാക്കി കണ്ണൂർ പ്രത്യാശ ഭവനിൽ പുനരധിവസിപ്പിച്ചു.
45 കൊല്ലം മുൻപ് തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്‌ഥലത്ത് നിന്നും കണ്ണൂരിൽ എത്തിയത് ആണ് ഗോപാലേട്ടൻ. ആ സമയം പെയിന്റ് പണിയും മറ്റും എടുത്തു ജീവിച്ചിരുന്നു, പിന്നെ തെരുവിൽ ആയി ജീവിതം . പലവട്ടം ബ്ലഡ്‌ ഡോണേഴ്സ് കേരള പ്രവർത്തകർ ഞായറാഴ്ച സ്നേഹ സദ്യയുമായി പോകുമ്പോൾ ഗോപാലേട്ടനോട് ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിൽ ആക്കട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നുവെങ്കിലും ഗോപാലേട്ടൻ തയ്യാർ ആയിരുന്നില്ല. ഇപ്പോൾ അവശ നിലയിൽ ആയപ്പോഴാണ് സമ്മതം മൂളിയത്.
hea.jpg
പുനരധിവാസ പരിപാടിക്ക്‌ പിക് ജനറൽ സെക്രട്ടറി അരുൺ കുമാർ, സെക്രട്ടറി നൗഷാദ് ബയക്കാൽ, മാനസികാരോഗ്യ സബ് കമ്മിറ്റി ചെയർമാൻ ഡോ.ഷാഹുൽ ഹമീദ്, കൺവീനർ ശോഭ സഞ്ജിവിനി, പാലിയേറ്റീവ് പ്രവർത്തകൻ സഹദേവൻ, ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി സ്വാരൂപ് ചിറക്കൽ ഡോൺബോസ്‌കോ കോളേജ് എൻ എസ് എസ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: