മട്ടന്നൂർ നഗരത്തിൽ ക്യാമറ കണ്ണുകളില്ല! സാമൂഹ്യ വിരുദ്ധർക്കും കുറ്റവാളികൾക്കും സ്വർഗ്ഗ നഗരം

മട്ടന്നൂർ: ലോകം കുഴുവൻ ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലാണെങ്കിലും മട്ടന്നൂർ നഗരസഭക്ക് ഇത് ബാധകമല്ല വർഷങ്ങൾക്ക് മുമ്പ് ഉദാരമതികളുടെ സഹായത്തോടെ പോലിസ് മുൻകൈ എടുത്ത് സ്ഥാപിച്ച ടൌണിലെ സി.സി.ടിവി ക്യാമറകൾ കണ്ണുചിമ്മിയിട്ട് കാലമേറെ ആയി. കാലവർഷ കനക്കുന്നതോടെ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം സ്വാഭാവികമായും കൂട്ടും ക്യാമറകൾ ഇല്ലാത്തത്കൊണ്ട് കുറ്റവാളികൾ കണ്ണിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യും. അടുത്തകാലത്തുണ്ടായ വാഹനപകടങ്ങൾക്ക് കാരണമായതും നിർത്താതെ ഓടിച്ചതുമായ വാഹനങ്ങൾ കണ്ടെത്തൻ പോലിസിന് കഴിഞ്ഞിടില്ല.. എന്നിടും മട്ടന്നൂർ മുൻസിപ്പൽ ടൌണിൽ നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭയും പോലീസും ഉണരാത്തതിൽ പൌരജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്.

error: Content is protected !!
%d bloggers like this: