മുഴപ്പിലങ്ങാട് ജി. എൽ .പി സ്കൂളിൽ സൗജന്യ പഠനോപകരണ വിതരണം ചെയ്തു

വൈസ്മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് ജി. എൽ .പി സ്കൂളിൽ സൗജന്യ പഠനോപകരണ വിതരണം നടന്നു. ഉദ്ഘാടനം മുഴപ്പിലങ്ങാട് പഞ്ചായത് പ്രസിഡന്റ് എം.പി ഹാബിസ് നിർവഹിച്ചു. പ്രധാന അധ്യാപകൻ മണികണ്ഠൻ സ്വാഗതവും, രഞ്ജിത് രാഘവൻ അധ്യക്ഷതയും നിർവഹിച്ചു. ലിബാസ് മാങ്ങാട്, താജുദ്ധീൻ, വി.വിനയൻ കെ.കമലാക്ഷി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹുസീബ് ഉമ്മലിൽ മുഖ്യാതിഥി ആയിരുന്നു. ജസ്മീറ .പി.കെ നന്ദി പറഞ്ഞു.

%d bloggers like this: