നാളെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിക്കാലം

ഓണത്തോടനുബന്ധിച്ച്‌ നാളെ മുതല്‍ തുടര്‍ച്ചയായ എട്ടു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിക്കാലം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു വൈകിട്ട് വീട്ടിലെത്തിയാല്‍ പിന്നെ പതിനാറാം തീയതി ജോലിക്കുപോയാല്‍ മതി. നാളെ ഞായര്‍, തിങ്കള്‍ മുഹ്റം, ചൊവ്വ മുതല്‍ വ്യാഴം വരെ ഓണാവധി.വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാര്‍ക്ക് തിങ്കള്‍, വ്യാഴം ലീവ് എടുത്താല്‍ ഒരാഴ്ച അവധികിട്ടും. ജീവനക്കാരില്‍ പലരും ദീര്‍ഘമായ അവധിയാഘോഷിക്കാന്‍ കുടുംബസമേതം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.സര്‍ക്കാര്‍ ഓഫിസുകളില്‍ അവശ്യചുമതലകള്‍ നിര്‍വഹിക്കാന്‍ ഏതാനും ജീവനക്കാരെ ചുമതലപ്പെടുത്തി വകുപ്പുകള്‍ ഇന്ന് ഉത്തരവിറക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരുവോണത്തിന് മാത്രമേ അവധിയുള്ളു.ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധിയില്ലാത്തത് ഇടപാടുകാര്‍ക്ക് ആശ്വാസമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: