‘ഭീഷണിയും അപമാനവും’ പാലയില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ലെന്ന് ജോസഫ് വിഭാഗം

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം. എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്ബന്‍ അറിയിച്ചു.യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കേറ്റ മുറിവാണ്. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും. പി.ജെ.ജോസഫിനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്ബന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.ഞങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. പചാരണ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെ ചീത്തവിളിച്ചത് സ്ഥാനാര്‍ത്ഥിയുടേയും ആ പാര്‍ട്ടിയുടേയും കഴിവുകേടായാണ് കാണുന്നതെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: