സ്വകാര്യ ബസ്സ് സമരം; ഉടമകളുടെ കളക്ട്രേറ്റ് ധർണ്ണ ഇന്ന്

കണ്ണൂർ: സ്വകാര്യ ബസുടമ കൾ ഈ മാസം ഒൻപതു മുതൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച കളകടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റെഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ബസ്ചാർജ് വർധന ഉൾ പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണിത്. ഡീസലിന്റെ മാത്രമല്ല, സ്പെയർപാർട്സിൻറയും ടയറിന്റെയും വിലക്കയറ്റവും യാത്രക്കാരുടെ എണ്ണം കുറയുന്നതും ബസ് വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുകയാണ്.

സംസ്ഥാനത്ത് 35,000 സ്വ കാര്യ ബസുകളുണ്ടായിരുന്നത്. 12,000 ആയി കുറഞ്ഞു. 6500- ഓളം സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ ഓടുന്നത്. ജില്ലയിൽ 650 ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആകെയുള്ളതിന്റെ 60 ശതമാനം.

ഡീസൽ വിലയിൽ കേന്ദ്രം ഇപ്പോൾ വരുത്തിയത് നാമമാത്ര മായ കുറവ് മാത്രമാണ്. ഒരുലിറ്റർ ഡീസലിന് 68 രൂപയുള്ളപ്പോൾ നിശ്ചയിച്ചതാണ് ഇപ്പോഴും തുടരുന്ന മിനിമം ചാർജായ എട്ടുരൂപ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: