തലശ്ശേരിയിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വയോധികൻ മരണപ്പെട്ട സംഭവം രണ്ടു പേർ അറസ്റ്റിൽ

തലശ്ശേരി :തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കുടക്കളം സ്വദേശി ബാലാജി എന്ന ബാലചന്ദ്രൻ ( 60 ) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . കുടക്കളം ലക്ഷംവീട് കോളനി യിലെ നിധിൻ ബാബു ( 27 ) , കൊളശ്ശേരി കോമത്ത് പാറ ജുമാഅ ത്ത് പള്ളിക്ക് സമീപം നൂർ മഹലിൽ സി.എ.അഷ്മിൽ ( 27 ) എന്നിവരാണ് അറസ്റ്റിലായത് . നഗര ത്തിൽ ലോട്ടറി വിൽപ്പന നടത്തുന്ന ബാലാജി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത് . കുടുംബവുമായി അടുപ്പമില്ലാത്ത ഇയാൾ പുതിയ ബസ്സ്റ്റാൻഡിലാണ് താമസം . സംഭവത്തിന് രണ്ട് ദിവസം മുൻപ് ഇയാളെ പ്രതികൾ അടി ച്ചുപരിക്കേൽപ്പിച്ചിരുന്നു . മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് . നഗരത്തിൽ മയക്കുമരുന്ന് വി ല്പനയും ക്രിമിനൽ സംഘങ്ങളും വ്യാപകമാകുന്നുവെന്ന പരാതിക്കിടെയാണ് ബസ്സ്റ്റാൻഡ് പരി സരത്ത് കൊലപാതകം നടന്നത് .ബസ്സ്റ്റാൻഡ് പരിസരമുൾപ്പെടെ രാത്രിയിൽ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായി മാറുന്നതാ യാണ് പരാതി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: