കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭക്ഷണ അവശിഷ്ടം തള്ളല്‍; പള്ളിക്കുന്നില്‍ രക്ഷയില്ലതെരുവുനായ്കളുടെ ശല്യം രൂക്ഷമാകുന്നു
പള്ളിക്കുന്നിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷം. വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭക്ഷണം കഴിക്കുന്ന കൗണ്ടറില്‍ നിന്നുള്ള മാലിന്യം സമീപത്തു തന്നെ നിക്ഷേപിക്കുന്നതാണ് തെരുവ്നായശല്യം രൂക്ഷമാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കുവാന്‍ കൂട്ടത്തോടെയെത്തുന്ന തെരുവ്നായ്ക്കളാണ് ആക്രമിക്കുന്നത്. ജയ്ജവാന്‍ റോഡ്, കാനത്തൂര്‍ റോഡ്, പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിലൂടെ ആളുകള്‍ക്ക് കാല്‍നടയാത്രയായി സഞ്ചരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇന്നലെ പള്ളിക്കുന്ന് സ്വദേശിയായ വീട്ടമ്മയ്ക്ക് കടിയേറ്റു. മാലതി മന്ദിരത്തിലെ അംബുജാക്ഷിക്കാണ് തെരുവ്നായയുടെ കടിയേറ്റത്.