ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​ള്ള​ന്‍​മാ​ര്‍

ത​ളി​പ്പ​റമ്പി​ല്‍ കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​ള്ള​ന്‍​മാ​ര്‍ വീ​ണ്ടും സ​ജീ​വം. ത​ളി​പ്പ​റ​മ്പി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന കാ​ര്‍ ത​ക​ര്‍​ക്കലിലും ക​വ​ര്‍​ച്ച​യി​ലും പ്ര​തി​ക​ള്‍ പു​റ​ത്തു​ത​ന്നെ വി​ല​സുമ്പോ​ഴും നി​സ​ഹാ​യ​രാ​യി നി​ല്‍​ക്കു​ക​യാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച്‌ 14 ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ സം​ഘ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സി​ന് ഒ​രു തു​മ്പും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ശ​നി​യാ​ഴ്ച ഐ ​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ന്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ എ​ടി​എം കാ​ര്‍​ഡു​ക​ളും വി​ദേ​ശ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​ഡ​സ് ഉ​ള്‍​പ്പെ​ടെ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​ള്ള ബാ​ഗും 3000 രൂ​പ​യും ക​വ​ര്‍​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. രാ​ജ​രാ​ജേ​ശ്വ​ര​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ന്‍റെ ഡോ​ര്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം 6.40 ന് ​ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ബ​ഹ്റൈ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഏ​ഴാം​മൈ​ല്‍ വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ഹ​രി​ദാ​സി​ന്‍റെ കാ​റി​ന്‍റെ ഡോ​റാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് അ​വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് 7.15 ന് ​ഹ​രി​ദാ​സും കു​ടും​ബ​വും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ര്‍ ത​ക​ര്‍​ത്ത​ത് ക​ണ്ട​ത്. സി​സി​ടി​വി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത് ഏ​ഴി​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.ബാ​ഗി​ലു​ള്ള ഐ ​ഫോ​ണ്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ തൃ​ച്ചം​ബ​രം സാ​ന്‍​ജോ​സ് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടു​കി​ട്ടി​യ​ത് ഹ​രി​ദാ​സ​ന്‍ ലാ​പ്‌​ടോ​പ്പി​ല്‍ ട്രാ​ക്ക് ചെ​യ്താ​യ​തി​നാ​ല്‍ അ​വി​ടെ​യും പോ​ലീ​സി​ന് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. 2019 ജ​നു​വ​രി 17 ന് ​കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു​ള്ള മോ​ഷ​ണ പ​ര​മ്ബ​ര​ക്ക് തു​ട​ക്കം കു​റി​ച്ച ശേ​ഷം ഇ​ന്ന​ലെ ന​ട​ന്ന​ത് 14-ാമ​ത്തെ ക​വ​ര്‍​ച്ച​യാ​ണ്. ക​രി​മ്പം സ്വ​ദേ​ശി മൊ​യ്തീ​ന്‍റെ സ്വി​ഫ്റ്റ് കാ​റി​ന്റെ ചി​ല്ല് ത​ക​ര്‍​ത്ത് മു​ന്‍ സീ​റ്റി​ല്‍ വെ​ച്ചി​രു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​താ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. മോ​ഷ​ണ​ങ്ങ​ളെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യ​ങ്ങ​ളി​ലാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: