കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാവി വീട്ടില്‍ ജാബിറാണ് ലഹരിമരുന്നുമായി സിഐഎസ്എഫിന്റെ പിടിയിലായത്. രഹസ്യമായി കടത്താന്‍ ശ്രമിച്ച 530 ഗ്രാം എംഡിഎംഐ ആണ് പിടിച്ചെടുത്തത്.
ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. സിഐഎസ്എഫ് കേസ് കൊച്ചി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറി.