നാളെ കേരളത്തിൽ KSU വിദ്യാഭ്യാസ ബന്ദ്

0

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ KSU സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് 4-7-2019 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് KSU സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.

കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ട്. ലാത്തി ഒടിയും വരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പോലീസ് മർദ്ദിച്ചു. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ യിൽ പ്രവേശിപ്പിച്ചു . പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading