പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന മൂന്നംഗസംഘം അറസ്റ്റിൽ

പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന മൂന്നംഗ സംഘത്തെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.പാതിരിയാട് കുറ്റിപ്പുറത്തെ എം.ധനീഷ് (35), പാതിരിയാട് പി.വി.എസ്. കള്ളുഷാപ്പിന്‌ സമീപത്തെ കെ.ജോബി (32), കിണവക്കൽ മംഗലോട്ടുചാലിലെ എൻ.ബൈജു (31) എന്നിവരെയായാണ് കൂത്തുപറമ്പ് സി.ഐ. എം.പി.ആസാദ്, എസ്.ഐ. കെ.വി.സ്മിതേഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്.കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടോളം മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. ആറ് എൽ.ഇ.ഡി. ടി.വി., രണ്ടുപവന്റെ സ്വർണാഭരണം, ലാപ്ടോപ്, ക്യാമറ, ടാബ്, ഇൻവർട്ടർ, ഫാൻ, ടോർച്ച്, മിക്സി തുടങ്ങി ഒട്ടേറെ സാധനങ്ങൾ ഇവരിൽനിന്ന്‌ കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച മുളക് പൊടി, സ്‌ക്രൂ ഡ്രൈവർ, കൈയുറ, സ്പാനർ തുടങ്ങിയവയും പിടികൂടി. ഒരേ നമ്പർപ്ലേറ്റിൽ രണ്ട്‌ ബൈക്കുകൾ ഓടുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് മോഷണക്കേസുകൾക്ക് തുമ്പായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: