കണ്ണൂർ നഗരത്തിൽ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂർ നഗരത്തിൽ തലയറ്റ നിലയിൽ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തെഴുക്കിൽ പീടിക സ്നേഹതീരം അമ്പാടി റോഡിൽ ജിതിൻ ജയചന്ദ്രനാണ് മരിച്ചത് .കഴിഞ്ഞ ഞായറാഴ്ച്ചയാണ് കണ്ണൂർ നഗരത്തിൽ തളിക്കാവ് റോഡിലെ കമല ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിന്റെ പിറകുവശത്തെ കിണറ്റിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ ,ഇരുചക്ര വാഹനത്തിൻറെ കീ, പാദരക്ഷ എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞു .ഒരു വർഷത്തോളമായി ഈ യുവാവിനെ കാണാതായിരുന്നു.ആന്വേഷണത്തിനിടെ ജിതിന്റെ ഇരുചക്ര വാഹനം താളികാവിൽ നിന്നും കണ്ടെത്തിയിരുന്നു ..ജയചന്ദ്രൻ ,സുമ ദമ്പതികളുടെ മകനാണ് ജിതിൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: