പൊതുവാടയിൽ ഹംസ നിര്യാതനായി

എടക്കാട്: വ്യാപാര പ്രമുഖനും സിൽക്കോൺ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ പി.ഹംസ (92) നിര്യാതനായി. എടക്കാട്ടെ പൊതുവാട യിൽ കുടുംബാംഗമാണ്. വാഴക്കാലയിൽ മകളുടെ വീട്ടിൽ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം. ഇദ്ദേഹത്തിൻ്റെ വസതി കലൂരിൽ ആണ്. പരേതരായ അബുവിൻ്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: പരേതയായ വലിയടത്ത് സൈനബ (തലശ്ശേരി). മക്കൾ:സുബൈദ, ഖൈറുന്നിസ, കുൽസു, സമീന, അസ്മ, ശിറാസ്, നൂർജഹാൻ, പരേതയായ നസീമ. സഹോദരങ്ങൾ: ബീവി, നഫീസ, പരേതരായ ആസ്യ,മുഹമ്മദ്കുഞ്ഞി. ഖബറടക്കം ഇന്ന് വൈകുന്നേരം എറണാകുളം കലൂർ ജുമാമസ്ജിദിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: