വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു.

മയ്യിൽ: ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ബീഡി തൊഴിലാളി വിനോദിൻ്റെ ഭാര്യ കൊളപ്പാല ഹൌസിൽ സുലത (40) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയിൽ വീട്ടിൽ തീ കൊളുത്തിയ നിലയിൽ ഗുരുതരമായി പൊള്ളലേറ്റ സുലതയെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു.പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പുല്ലൂപ്പിയിലെ പരേതനായ കൃഷ്ണൻ- പുഷ്പലത ദമ്പതികളുടെ മകളാണ്. മക്കൾ: അബി, ആദി ,അശി.സഹോദരങ്ങൾ .സുമേഷ്, സുഭാഷ്
മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി