കെ.വി.ചന്ദ്രിക അന്തരിച്ചു
പയ്യന്നൂര്‍: കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തംഗം കെ.വി.ചന്ദ്രിക (56) അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാത്തില്‍ പഞ്ചായത്ത് ഹാളിലും 2.45ന് ആലക്കാട് എകെജി മന്ദിരത്തിലും മൂന്നിന് വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ചശേഷം 3.30ന് പയ്യന്നൂരില്‍ സംസ്കരിക്കും.സിപിഎം ആലക്കാട് വെസ്റ്റ് ബ്രാഞ്ചംഗം, കര്‍ഷക സംഘം കാങ്കോല്‍ ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പരേതനായ പി.വി.കുഞ്ഞിരാമന്റെയും കെ.വി.യശോദയുടെയും മകളാണ്. ഭര്‍ത്താവ് വി.വി.രവീന്ദ്രന് (സിപിഎം ആലക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കള്‍: രചന, രാഹുല്‍. മരുമക്കള്‍: ദീക്ഷിത് (വളപട്ടണം), സ്നേഹ (മുന്നാട്). സഹോദരങ്ങള്‍: കമലാക്ഷി, ഹരിദാസ്, രമാദേവി, ശശിധരന്,വേണു.