ശബരിമല യുവതി പ്രവേശം, നാളെ ഹർത്താലിന് ആഹ്വാനം

0

തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് ശബരിമല കർമ്മ സമിതി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കർമ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading