അഴീക്കോട് ബൈക്കപകടത്തിൽ ഒരാൾ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: അഴീക്കോട് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. കക്കാട് സ്വദേശി റിസ്വാൻ (27) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് മഞ്ചപ്പാലത്തെ നിജിലിന് ഗുരുതരമായി പരിക്കേറ്റു. നിജിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ നിജിൽ പിള്ളയാർ കോവിൽ ജീവനക്കാരൻ മഞ്ചപ്പാലത്തെ നാണുവിന്റെ മകനാണ് .അഴീക്കോട് കല്ലടത്തോട് ആൽമരത്തിൽ ബൈക്കിടിച്ചാണ് അപകടം നടന്നത്.