ആവശ്യത്തിന് ജീവനക്കാരില്ല: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

0

തളിപ്പറമ്പ്: മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തളിപ്പറമ്പ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. മലയോര പ്രദേശങ്ങളില്‍ നിന്ന് ചികിത്സ തേടിയെത്തുന്ന വൃദ്ധരും,സ്ത്രീകളമെല്ലാം മരുന്നിനും, ചികിത്സക്കും വേണ്ടി മണിക്കൂറുകളാണ് കാത്തിരിക്കുന്നത്. ഫാര്‍മസിയിലും, ഒപിയിലുമെല്ലാം ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുമെന്ന ജനപ്രിതിനിധികളുടെ ഉറപ്പ് നാളിതുവരെ പാലിക്കാത്ത നിലയിലാണ്. മരുന്നിന് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന രോഗികള്‍ പലരും തലലകറങ്ങി വീഴുന്നത് പതിവാണ്. ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിച്ചു വരുമ്പോഴാണ് ജീവനക്കാരുടെ കുറവ് ആശുപ്ത്രിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading