കണ്ണൂർ താഴെചൊവ്വയിൽ ബസ് മരത്തിൽ ഇടിച്ചു അപകടം

കണ്ണൂർ താഴെചൊവ്വയിൽ നിയന്ത്രണംവിട്ട ബസ് മരത്തിൽ ഇടിച്ചു. അടുത്തു പാർക്ക് ചെയ്ത കാറിനും, ഓടിക്കൊണ്ടിരുന്ന ഒരു ബൈക്കിനും നിസാര കേടുപാടുകൾ സംഭവിച്ചു. ബൈക്ക് യാത്രികനും നിസാര പരിക്കുണ്ട്. ഇന്ന് രാവിലെ 9:30 ന് പയ്യന്നൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ്‌ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ലോറി അപകടത്തിൽ പെട്ടിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: