കണ്ണൂരിൽ മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസ്; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കണ്ണൂരിൽ മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി  മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.

സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രനേയും ഭാര്യയെയും ആക്രമിച്ച് 60 പവൻ സ്വർണവും, പണവും ലാപടോപ്പും കൊണ്ടുപോയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: