സ്കൂട്ടറില്‍ നിന്ന് പുഴയിലേക്ക് തെറിച്ച് വീണ സ്ത്രീയെ കാണാനില്ല
പഴയങ്ങാടി: താവം കാപ്പ് ബണ്ടില്‍ സ്കൂട്ടര്‍ യാത്രികയായ മധ്യവയസ്ക്കയെ പുഴയില്‍ വീണ് കാണാതായി. ചെറുകുന്ന് കുന്നനങ്ങാട് സ്വദശിയും ഏഴോത്ത് താമസക്കാരിയുമായ നീലാങ്കോല്‍ ശ്യാമള(55) യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം.സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. സ്കൂട്ടറും ചെരിപ്പും പാലത്തില്‍ തന്നെ ഉണ്ടായിരുന്നു. നാട്ടുകാരും,മത്സ്യ തൊഴിലാളികളും അഗ്നിശമന സേനയും തിരച്ചല്‍ തുടരുകയാണ്