3.1 കോടിയുടെ Mercedes-AMG G63 ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ സ്വദേശി

കേരളനിരത്തില്‍ വീണ്ടും ജി-വാഗണ്‍ കുതിപ്പ്.കുറ്റിയാട്ടൂര്‍ സ്വദേശി അംജദ് സിത്താര സ്വന്തമാക്കിയ 3.1 കോടി രൂപയുടെ മെഴ്‌സിഡസ്.മൂന്നുകോടി പത്തുലക്ഷത്തിന്റെ ആഡംബര കാർ സ്വന്തമാക്കി കുറ്റിയാട്ടൂർ സ്വദേശി. മെഴ്സിഡസ് ബെൻസിൽനിന്ന് പ്രത്യേകം ഓർഡർ ചെയ്ത് നിർമിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്.കുറ്റിയാട്ടൂർ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോർസിൽനിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്.റിലയൻസ് ജനറൽ ഇൻഷുറൻസിൽനിന്ന് എഴുലക്ഷം രൂപയുടെ ഇൻഷുറൻസും റോഡ് നികുതിയിനത്തിൽ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂർ റോഡ് ട്രോൻസ്പോർട്ട് ഓഫീസിൽ നിന്നാണ് വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കുക.നാലുകിലോമീറ്റർ മാത്രം മൈലേജുള്ള ഈ വാഹനത്തിൽ പെട്രോളാണ് ഇന്ധനം. മാക്സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തിൽ അഞ്ചുപേർക്ക് യാത്രചെയ്യാം.അംജദ് സിത്താര യ.എ.ഇ.യിലെ നിർമാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്. അവിടെ ഓഫീസിൽ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാർ വാങ്ങുന്നതിനു പിന്നിലെന്ന് അംജദ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: