മോദി സ്തുതി ; തരൂരിനെതിരെ നടപടിയുണ്ടാകില്ല
നരേന്ദ്രമോദിയെ കുറിച്ചുള്ള തിരുവനന്തപുരം എം.പി ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകില്ല. സംസ്ഥാന നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്താലും ഹൈക്കമാന്‍ഡ് ഇതിന് മുതിര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.തരൂരിന്റേത് വലിയ വിവാദമാക്കേണ്ട പ്രസ്താവനയല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ബി.ജെ.പിയെ അടിസ്ഥാനപരമായി എതിര്‍ക്കുന്ന നേതാവാണ് തരൂര്‍. അതിനാല്‍ നടപടിയെടുത്ത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിടേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കമാന്റിലെ ധാരണയെന്നാണ് റിപ്പോര്‍ട്ട്.എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.