യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരെ എസ്‌എഫ്‌ഐ ഭീഷണിപ്പെടുത്തുന്നെന്ന് കെഎസ്‌യു

0

അടുത്ത മാസം നടക്കുന്ന യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐക്ക് എതിരെ ഗുരുതര ആരോപണവുമായി കെഎസ്‌യു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെഎസ്‍യുക്കാരെ എസ്‌എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച്‌ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി നാളെ ഡിജിപിക്ക് പരാതി നല്‍കും.കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്‌എഫ്‌ഐ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെഎസ്‍യു ഭാരവാഹികളുടെ പരാതി. നേരത്തെയും യൂണിവേഴ്സിറ്റി കോളേജില്‍ എസ്‌എഫ്‌ഐയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് കത്തികുത്ത് സംഭവത്തോടെ തെളിഞ്ഞിരുന്നു. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് എസ്‌എഫ്‌ഐയുടെ കോളേജിലെ പ്രവര്‍ത്തനം.നേരത്തെ കെമിസ്ട്രി- ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്ബസില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെടാനെത്തിയ കെഎസ്‍യു നേതാക്കളെ എസ്‌എഫ്‌ഐ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കെഎസ്‍യുവില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.എന്നാല്‍, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പിടിച്ചുനില്‍ക്കാനായി കെഎസ്‍യുവിന്റെ അടവാണിത് എന്നുമാണ് എസ്‌എഫ്‌ഐ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രതികരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading