ഐ.എം.ടി മദ്റസ ദുരിതാശ്വാസ നിധി കൈമാറി

വാരം: ഐ.എം.ടി. ഹോളിഡേ മദ്റസയിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ജമാഅത്തെ ഇസ് ലാമി ദുരിതാശ്വാസ

നിധിയിലേക്ക് മദ്റസാ വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച പണം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മഖ്ബൂൽ മാസ്റ്റർക്ക് മദ്രസയിലെ വിദ്യാർത്ഥിനി ഹിബ കമാൽ കൈമാറി . ജമാഅത്തെ ഇസ്ലാമി അതിന്റെ ആരംഭകാലം മുതൽ ജനസേവന പ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനമാണെന്ന് മഖ് ബൂൽ മാസ്റ്റർ പറഞ്ഞു . യോഗത്തിൽ മദ്‌റസ പ്രിൻസിപ്പാൾ അഹ്മദ്‌ സലിം മാസ്റ്റർ സ്വാഗതവും ട്രസ്റ്റ് ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിക്കുകയും മുദ്ദസിർ മാസ്റ്റർ കുട്ടികളെവളർത്തേണ്ടതെങ്ങിനെ എന്ന വിശയത്തിൽ സംസാരിക്കുകയും ചെയ്തു .തുടർന്ന് സിക്രട്ടറി അബ്ദുൾ അസീസ് ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുകയും ശഹബാസ് മാസ്റ്റർ നന്ദി പറയും ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: