ദുരന്തമേഖലയിലേക്ക് ഒരു കൈത്താങ്ങ്: സേവാഭാരതിക്കൊപ്പം ടീം ഓറഞ്ചേർസ് എടച്ചൊവ്വ

കണ്ണൂർ: പ്രളയക്കെടുതിയിലകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു വേണ്ടി ഒണ്ടേൻപറമ്പ് എടച്ചൊവ്വ കേന്ദ്രമായി പ്രവർത്തിക്കുന്ന

സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ടീം ഓഞ്ചേർസ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ശുചീകരണ സാമഗ്രികൾ, വസ്ത്രങ്ങൾ, മെഡിക്കൽ കിറ്റുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ കണ്ണൂർ സേവാഭാരതി ഉത്പന്നസംഭരണ കേന്ദ്രത്തിലേക്ക് കൈമാറി. സേവാഭാരതി സംസ്ഥാന സമിതി അംഗം എം.രാജീവൻ ഏറ്റുവാങ്ങി.ടീം ഓറഞ്ചേർസ് ഭാരവാഹികളായ ജിതിൻ, അഭിജിത്ത്, മിഥുൻ, രാഹുൽ, കിഷൻ, വിഷ്ണു, ദീപക് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: