ജയരാജനെ വാഴ്ത്തി ഫ്ളക്സ് ബോർഡുകൾ

വിവാദങ്ങള്‍ കത്തി നില്‍ക്കെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരുകയാണ്. പാര്‍ട്ടിയെ ഇപ്പോള്‍ ഉലയ്ക്കുന്ന വിവാദ വിഷയമായ ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയും തുടര്‍ന്നുള്ള വിഷയങ്ങളും അജണ്ടയിലില്ല. എന്നാല്‍ ആരെങ്കിലും ഉന്നയിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്തുകൂടെന്നുമില്ലെന്നാണ് സുചന. വിവാദ വിഷയം ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് സാധ്യതയെന്നതിനാലാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത്. പ്രശ്‌നം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിനാല്‍ തുടര്‍ ചര്‍ച്ച വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വംകഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിജെ എന്ന പേരില്‍ ജയരാജനെ വാഴ്ത്തിയുള്ള ഫേസ്ബുക്ക് പേജുകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ജയരാജനൊട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇത്തരം പേജുകള്‍ക്ക് പിന്നിലുള്ളവര്‍ പിജെ എന്ന പേര് ഒഴിവാക്കണമെന്നും പാര്‍ട്ടി ശത്രുക്കളുടെ കൈയില്‍ പെടരുതെന്നു ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് ജില്ലാ കമ്മിറ്റി യോഗം നടക്കുന്ന ദിവസം തന്നെ തളിപറമ്പില്‍ ബോര്‍ഡ് പ്രത്യക്ഷപെടുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയില്‍ വന്ന പി ജയരാജന്റെ അഭിമുഖം വിവാദമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: