ദുരന്ത നിവാരണ കേന്ദ്രം ക്വാറൻ്റൈൻ സെൻ്ററാക്കി

തലശേരി: കതിരൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൊന്ന്യം സ്രാമ്പിക്കു സമീപം സ്ഥിതി ചെയ്യുന്ന  ദുരന്ത നിവാരണ കേന്ദ്രം കൊവിഡ് ക്വാറൻ്റൈൻ സെൻ്ററാക്കി. നാല് നില കെട്ടിടത്തിലായി 40 കിടക്കകളാണുള്ളത്.  കൊ വിഡ് ബാധിതർക്ക് ചികിത്സയ്ക്കായി ഡോക്ടർമാരുടെ സേവനവും ഉണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു കേന്ദ്രങ്ങളിൽ 10 കിടക്കകൾ കൂടി പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ നിരവധി വീടുകളും ക്വാറൻ്റൈനിൽ നിൽക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 200 വളണ്ടിയർമാർ സേവന പ്രവർത്തനത്തിനായി ഉണ്ടെന്ന് കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സനൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: