കണ്ണൂരിൽ ഏപ്രില്‍ 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗവ. ഹോസ്പിറ്റല്‍ പരിസരം, കൊക്കാനിശ്ശേരി, ജുജു ആര്‍ക്കേഡ്, പയ്യന്നൂര്‍ മാള്‍, ബി എസ് എന്‍ എല്‍, വൈശാഖ് പെരുമ്പ ബൈപ്പാസ് റോഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കനകാലയം റോഡ്, കുന്നുംപുറം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ പി എഫ്, എ വണ്‍ വിനീര്‍, ഏണ്ടി എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് വലിയ പള്ളി, ആലക്കാട് ചെറിയ പള്ളി, ഊരടി, ഏഴും വയല്‍ എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും

.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി പി സ്റ്റോര്‍, കാപ്പാട് പോസ്റ്റോഫീസ്, ശരവണ മില്‍, ഡി ടെക്, മുണ്ടേരിപീടിക, കിത്താപുരം, ശ്രീരോഷ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചന്ത്രോത്ത് പീടിക, എളയാവൂര്‍ കോളനി, ജനശക്തി, അമ്മാന്‍കുന്ന്, എളയാവൂര്‍ അമ്പലം, എളയാവൂര്‍ വയല്‍, ഫ്‌ളവേഴ് ടി വി എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന്് മണി വരെയും വൈദുതി മുടങ്ങും

.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തരിയേരി, തണ്ടപ്രം, മീന്‍ കടവ്, എടവച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍  10 മണി വരെയും  കരിമ്പും കര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി  വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: