ആര് നൽകും ഈ അച്ചനുമമ്മയ്ക്കും ആശ്വാസ നീതി ;മകൻ്റെ ദുർമ്മരണത്തിലെ ദുരൂഹതയിൽ ഉറക്കം നഷ്ടപ്പെട്ട  മാതാപിതാക്കൾ രോഗികളായി

 തലശ്ശേരി: മകൻ്റെ ദുർമ്മരണം തളർത്തിയ മാതാപിതാക്കളുടെ ദൈന്യ ജീവിതം വേദനാ കാഴ്ചയാവുന്നു.ചുറ്റും പരക്കുന്ന ചന്ദനത്തിരി സുഗന്ധമോടെ അഞ്ചു നേരം നിസ്കരിച്ചു പ്രാർത്ഥിക്കുന്ന തലശ്ശേരി ചാലിലെ പാലൊളി വളപ്പ് ടി.പി.പി. വീട്ടിലെ ലത്തീഫും ഭാര്യ ഫരീദയുമാണ് വ്രതമാസത്തിൽ നാടിൻ്റെ നൊമ്പരമാവുന്നത് — എല്ലാ പ്രതിസന്ധിയിലും ആശ്വസിപ്പിച്ചിരുന്ന  മകൻ്റെ അകാല വേർപാട് ആകെ തളർത്തിയ ഇരുവരും ഇപ്പോൾ രോഗശയ്യയിലാണ് – രാത്രിയിൽ ഉറക്കമില്ല.- കഴിഞ്ഞ രണ്ടര മാസമായി ഇവരുടെ വീട് മൂകമാണ് — മനസ്സമാധാനമില്ലാത്ത രാപകലുകൾ – ജി വിക്കുന്നുവെന്ന് മാത്രം – ചുറ്റുപാടാകെ പടരുന്ന കുത്തഴിഞ്ഞ ലഹരി ജിവിതം കണ്ടും കേട്ടും വേവലാതിയോടെ ഉള്ളു ലഞ്ഞു പ്രാർത്ഥനയായിരുന്നു ഇവർക്കെന്നും – ഇതിനിടയിലാണ് ഒരു നാൾ ഇവരുടെ 26കാരനായ മകൻ ഫർ ബൂലിനെ സംശയകരമായ സാഹചര്യത്തിൽ മട്ടാ ബ്രം ആലിഹാജി പള്ളിക്ക് സമീപമുള്ള കെട്ടിടത്തിനടുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത് – മൃതദേഹത്തിനരികെ മയക്ക് മരുന്ന് കുത്തിവയ്ക്കുന്ന സിറഞ്ചും ഉണ്ടായിരുന്നു.-സംഭവത്തലേന്ന് വീട്ടിൽ നിന്നും പോയതായിരുന്നു.- പിന്നീട് കേൾക്കുന്നത് മരണവാർത്തയാണ് -‘ – മകൻ മയക്ക് മരുന്നിനടിമയല്ലെന്നും ഇതുമായി ബന്ധപ്പെട്ടവർ കൊന്നതാണെന്നും ലത്തീഫും ഫരീദയും ഉറച്ചു വിശ്വസിക്കുന്നു. അതിന് കാരണങ്ങളും പറയാനുണ്ട്..-സംശയമുള്ളവരുടെ പേര് സഹിതം അധികാര കേന്ദ്രങ്ങൾക്ക് പരാതിപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ നീതിപൂർവ്വമായ ഇടപെടൽ ഒരിടത്തു നിന്നും ഉണ്ടായില്ലെന്ന് ലത്തീഫ് പറഞ്ഞു..
 മരണത്തിലെ ദുരൂഹത ഇല്ലാതാവണം – പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കഴിഞ്ഞ രണ്ടര മാസമായി ഇവർക്ക് കിട്ടിയിട്ടില്ല.- ചോദിക്കുമ്പോൾ കോഴിക്കോട്ടെ ലാബിൽ നിന്നും ആന്തരാവയവങ്ങളുുടെ പരിശോധനാ റിപ്പോർട്ട് കിട്ടിയില്ലെന്നാണ് പറയുന്നത് – ഇക്കാര്യത്തിൽ പോലിസും അലംഭാവം കാട്ടുന്നതായി ലത്തീഫ് വേദനയോടെ പറയുന്നു.- ജീവിതാന്ത്യത്തിൽ താങ്ങും തണലുമായി കൂടെ ഉണ്ടാവുമായിരുന്ന മകൻ്റെ അകാല വേർപാട് ദമ്പതികളെ വല്ലാതെ ഉലച്ചിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: