റാഫേൽ അഴിമതി ഇന്ത്യ കണ്ട ഏറവും വലിയ അഴിമതി :- കെ സുരേന്ദ്രൻ

കൊളച്ചേരി : റാഫേൽ അഴിമതി ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ആ അഴിമതിയിൽ മോദി സർക്കാർ ആടിയുലഞ്ഞിരിക്കുകയാണെന്നും INTUC ദേശീയ ജന.സെക്രട്ടറിയും മുൻ സി സിസി പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രൻ പറഞ്ഞു .

ശബരിമല വിഷയം ഇടതുപക്ഷ സർക്കാർ സ്വയം വരുത്തിവച്ച വിവാദം മാത്രമാണ് .ഉമ്മൻ ചാണ്ടി സർക്കാർ ഭരണക്കാലത്ത് വിശ്വാസികൾക്കനുകൂലമായി നൽകിയ സത്യവാങ് മൂലം അട്ടിമറിച്ച് യുവതി പ്രവേശനത്തിനു വേണ്ടി ഇടതു സർക്കാർ സത്യവാങൂലം കോടതിയിൽ നൽകിയതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം.യു വതി പ്രവേശനത്തിന് അനുകൂല നിലപാട് ആദ്യം സ്വീകരിച്ച ബിജെപി ഇപ്പോൾ അവരുടെ നിലപാട് മാറ്റിയത് ഈ വിഷയത്തിൽ അവരുടെ ഇരട്ട ത്താപ്പ് നയമാണ് സൂചിപ്പിക്കുന്നത് .ഉമ്മൻ ചാണ്ടി സർക്കാർ ഉദ്ഘാടനം ചെയ്യുമ്പോൾ കണ്ണൂർ വിമാന തവളത്തിന് മുന്നിൽ നിന്നും മുദ്രാവാക്യം വിളിച്ചവർ അമിത്ഷാ വന്നിറങ്ങിയത് കണ്ടില്ലെന്നും സി പി എം – ബി ജെ പി രഹസ്യ ബന്ധമാണ് ഇതിലൂടെ പുറത്തു വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സാമൂഹ്യ പെൻഷൻ പദ്ധതി അട്ടിമറിച്ചതിലൂടെ സർക്കാർ സമൂഹത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

കൊളച്ചേരിയിൽ

വില്ലേജ് അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ വിഭജിക്കാനുള്ള പാർട്ടി തീരുമാനപ്രകാരം

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിഭജിച്ചുണ്ടായ കൊളച്ചേരി, ചേലേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമാരായി കെ ബാലസുബ്രഹ്മണ്യം, പ്രേമാനന്ദൻ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ചേലേരിമുക്ക് കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു.

KPCC നിർവാഹക സമിതി അംഗം പി.ടി മാത്യു,

കെ.പി സി സി അംഗം കെ പ്രമോദ് ,സി സി സി ജന.സെക്രട്ടറി രജിത്ത് നാറാത്ത് , കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തൻ മാസ്റ്റർ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് യഹിയ, മൈനോറിട്ടി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി എച്ച് മൊയ്തീൻ കുട്ടി,മഹിളാ കോൺ മണ്ഡലം പ്രസിഡന്റ് വി സരോജിനി ,ഇ കെ മധു എന്നിവർ സംസാരിച്ചു. കമ്പിൽ ഹൈസ്കൂളിന്റെ ലീഡറായി മത്സരിച്ചു ജയിച്ച അജാസിനെ ചടങ്ങിൽ ആദരിച്ചു.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ സ്വാഗതവും ദളിത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: