പ്രസംഗ മത്സരം സംഘടിപ്പിച്ചു
നവംബർ 10 ,11 തിയതികളിൽ നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പുഴാതി വില്ലേജിലെ നിവേദ് ഒന്നാം സ്ഥാനവും ചിറക്കൽ നോർത്ത് വില്ലേജിലെ മഞ്ജിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ജയൻ ഉപഹാരം നൽകി.ഏരിയ സെക്രട്ടറി അഭിജിത്ത് ടി സ്വാഗതം പറഞ്ഞു . ഏരിയ പ്രസിഡന്റ് ശ്രീരാഗ് കെ വി അധ്യക്ഷനായി . പി പ്രശാന്തൻ , ഇ രവീന്ദ്രൻ എന്നിവർ സംസാരിച്ചു .