ബാലഗോകുലം നിവേദിത ജയന്തി -ഭഗിനി സംഗമം നടത്തി

കണ്ണൂർ: സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ഭഗിനി നിവേദിതയുടെ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കണ്ണൂർ മേഖല ഭഗിനി സംഗമം നടത്തി. ‘നാരിതൻമാനം നാടിന്നഭിമാനം’ എന്ന സന്ദേശമുയർത്തി ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഭഗിനി സംഗമം സ്വാഗത സംഘം ചെയർമാൻ പി.വി.ഭാർഗ്ഗവന്റെ അദ്ധ്യക്ഷതയിൽ കെ.വി.സത്യവതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി ആർ.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷോമസജിത്ത് സ്വാഗതവും ജില്ലാ ഭഗിനിപ്രമുഖ് ആര്യപ്രഭ നന്ദിയും പറഞ്ഞു. എം.അശോകൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സഭ പ്രൊഫ. കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്തു. രാഷട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹക് കെ.വി.ജയരാജൻ മാസ്റ്റർ സമാപനഭാഷണം നടത്തി.ഡി.ശ്രീകുമാരി സ്വാഗതവും പി.പി.സജീവൻ നന്ദിയും പറഞ്ഞു. സംസ്ഥാന സിക്രട്ടറി,, എൻ.വി.പ്രജിത്ത് മാസ്റ്റർ,, മേഖല കാര്യദർശി അജയൻ നടുവിൽ,, ഷിനോജ് മാസ്റ്റർ, രമിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: