ചാവശ്ശേരിയിൽ ബസ്സ് ബൈക്കിലിടിച്ചു :പരിക്കേറ്റ യുവാവ് മരിച്ചു

മട്ടന്നൂർ: ചാവശ്ശേരിയിൽ ബസ്‌ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു. അഞ്ചരക്കണ്ടി സ്വദേശി സനോജ് ആണ് മരിച്ചത്. ഇരിട്ടി -തലശ്ശേരി റൂട്ടിലോടുന്ന ശ്രേയസ് ബസ്സും ആക്ടീവാ ബൈക്കും ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ആക്ടിവ ബൈക്കിന്റെ ഭൂരിഭാഗവും ബസിനടിയിലകപ്പെട്ടിരുന്നു. ഇന്ന് രാത്രി 8 മണിക്ക് ചാവശ്ശേരി സ്കൂളിനടുത്തുള്ള മണ്ണം പഴശ്ശി അമ്പലത്തിനടുത്തു വെച്ചാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: