കേരളത്തിന് കൈത്താങ്ങുമായി കണ്ണൂരിലെ കോളേജ് ഓഫ് കൊമേഴ്സ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ; സമാഹരിച്ച ഫണ്ട് ഡപ്യൂട്ടി കളക്ടര്‍ക്ക് കൈമാറി

കണ്ണൂര്‍: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ ദുരന്തത്തില്‍ നിന്ന് മെല്ലെ കരകയറുകയാണ് കേരളം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് നമ്മളെല്ലാവരും, നമ്മള്‍ ഒറ്റകെട്ടായി നേരിടുന്ന ഈ ദുരന്തത്തെ അതിജീവിക്കാന്‍ കോളേജ് ഓഫ് കൊമേഴ്സ്‌ കണ്ണൂര്‍ ബികോം 2009 -2012 ബാച്ച് വാട്സ് ആപ്പ് കൂട്ടായ്മ ‘കൊമേഴ്സ്‌ ലീഗന്റ്സ് ” മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കലക്ടര്‍ മുമ്പാകെ തുക കൈമാറി ;

സഹായ ഹസ്തവുമായി നിരവധി പേരാണ് ദിവസവും രംഗത്ത് വരുന്നത് ഭക്ഷണമായും കുടിവെള്ളമായും നിരവധി ലോഡു കളാണ് ദിവസവും കളക്ടറേറ്റ് പരിസരത്ത് എത്തികൊണ്ടിരിക്കുന്നത് ;

ഇനി ഭക്ഷണം കുടിവെള്ളം മറ്റ് സാധനങ്ങള്‍ എന്നിവ ആവശ്യമില്ലെന്നും ഇനി കേരളത്തിന് ഫണ്ട് ആണ് ആവശ്യമെന്നും ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: