നെടുങ്കണ്ടം കസ്റ്റഡിമരണകേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊലീസുകാരുടെ മൊഴിയെടുക്കും
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും. ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക. സിസിടിവി ദൃശ്യങ്ങളും, സ്റ്റേഷന് റെക്കോര്‍ഡുകളും സംഘം പരിശോധിക്കും. തുടര്‍ന്ന് രാജ്കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫിനാന്‍സിലെത്തി തെളിവെടുപ്പ് നടത്തും.