നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്ന് രാജ് കുമാറിന്റെ കുടുംബം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ വ്യക്തമാക്കുമ്ബോഴും അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് നിലപാടുമായി മരിച്ച രാജ് കുമാറിന്റെ കുടുംബം. രാജ് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ച്‌ കൊന്നതാണ്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസുകാരെ സ്ഥലം മാറ്റിയത് കൊണ്ട് കാര്യമില്ല, ക്രിമിനല്‍ കേസെടുക്കണമെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് വ്യക്തമാക്കിയ ബന്ധു ആന്റണി നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലെന്നും പറയുന്നു.
അതേസമയം, കേസിന്റെ പേരില്‍ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ ഇടപെടരുതെന്ന് പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും അവശ്യപ്പെട്ടതായും ബന്ധു പറയുന്നു.എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരേയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമ സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ ഉള്‍പ്പെടെ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, കസ്റ്റഡി മരണം അന്വേഷിക്കാന്‍ ഡിജിപി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മറ്റൊരു കേസിന്റെ ഭാഗമായി സ്ഥലത്തില്ലാത്തതാണ് നടപടികള്‍ വൈകുന്നതെന്നാണ് വിവരം. ഇന്നോ നാളെയോ മാത്രമായിരിക്കും അന്വേഷണം സംഘം രൂപീകരിക്കുകയെന്നും ഐജി പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: