അനധികൃത റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു; 25433 രൂപ പിഴ ഈടാക്കി

അനധികൃത മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. അടൂര്‍, പൊങ്ങലടി, മങ്ങാട്, പൂതങ്കര, പന്തളം തെക്കേക്കര, കുരമ്പാല, തെങ്ങമം, പഴകുളം, മരുതിമൂട് ഭാഗങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം.അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൈവശംവച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയത്. അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ കമ്ബോളവിലയായി 25433 രൂപ ഇവരില്‍നിന്ന്‌ ഈടാക്കി.പത്ത് മുന്‍ഗണനാ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഹരീഷ് കെ.പിള്ള, ബെറ്റ്‌സി പി.വര്‍ഗീസ്, എം.ഹസീന, പി.സ്മിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: