മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ ആക്ഷേപ പ്രചരണം,പയ്യന്നൂര്‍ പോലീസ് കേസ്സെടുത്തു

0

പയ്യന്നൂര്‍:മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ് ബുക്കില്‍ ആക്ഷേപ പ്രചരണം നടത്തിയതിന് വെള്ളൂര്‍ സ്വദേശിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.വെള്ളൂരിലെ അഭിലാഷ് പാടാച്ചേരിക്കെതിരെയാണ് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ സ്വമേധയാ കേസെടുത്തത്.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നശേഷമാണ് സംഭവങ്ങള്‍.മന്ത്രി നടത്താത്ത പ്രസ്ഥാവനകള്‍ നടത്തിയതായാണ് ആഭിലാഷ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.ഇതേ തുടര്‍ന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫേസ്ബുക്ക് പ്രചരണത്തിന്റെ സ്‌ക്രീന്‍ പ്രിന്റുകള്‍ പയ്യന്നൂര്‍ പോലീസിന് ഇമെയില്‍ അയക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് മന്ത്രിയെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചതിനെതിരെ പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading