കണ്ണൂരിൽ വീസ ഓൺ അറൈവൽ സംവിധാനം നടപ്പാക്കും

മട്ടന്നൂർ ∙ വീസ ഓൺ അറൈവൽ സംവിധാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലും നടപ്പാക്കും.കിയാൽ നൽകിയ അപേക്ഷയിൽ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ഇമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ പരിശോധന നടത്തി.അധികം താമസിയാതെ അനുമതി ലഭിച്ചേക്കും. കേരളത്തിലെ മറ്റെല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനമുണ്ട്. എന്നാൽ, ഏതൊക്കെ രാജ്യത്തുനിന്നുള്ള യാത്രക്കാർക്ക് കണ്ണൂരിൽ ഈ സൗകര്യം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയമാണു തീരുമാനിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: