പയ്യന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സബ് ആർ ടി ഓഫീസിന് സ്ഥലം നീക്കിവെച്ചതായി
കെഎസ്ആർടിസി

പയ്യന്നൂർ സബ് ആർ ടി ഓഫീസിന് പയ്യന്നൂരിലെ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിൽ സ്ഥലം നീക്കിവെച്ചതായി കെ എസ് ആർ ടി സി. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കെ എസ് ആർ ടി സി ജില്ലാ ഓഫീസ് നിലവിൽ വന്നതോടെ സബ് സിപ്പോകളുടെ പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതോടെ സർക്കാർ നിർദേശ പ്രകാരം പയ്യന്നൂർ സബ് ഡിപ്പോ ഓഫീസ് ആർ ടി ഓഫീസിനായി വാടകക്ക് നൽകാൻ ധാരണയായിരുന്നു. എന്നാൽ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സ് കൂടുതൽ അനുയോജ്യമായതിനാലാണ് ആർ ടി ഓഫീസിനായി ഇവിടെ 2500 ചതുരശ്ര അടി നീക്കിവെച്ചതൊന്ന് ഡി ടി ഒ അറിയിച്ചു. നിലവിൽ വെള്ളൂരിലെ സ്വകാര്യ വാടക കെട്ടിടത്തിലാണ് പയ്യന്നൂർ സബ് ആർടി ഓഫീസ് പ്രവർത്തിക്കുന്നത്.കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിലെ ബാക്കിയുള്ള 10 കടകളുടെ ടെൻഡർ നവംബർ നാലിന് നടക്കും. താൽപര്യമുള്ളവർ നവംബർ രണ്ടിനകം ടെൻഡർ സമർപ്പിക്കണം. ഫോൺ: 8590508305, 9188619369