ലഹരിക്കെതിരായ ബൈക്ക് റാലിക്ക് കണ്ണൂരിൽ സ്വീകരണം

0



‘ലഹരിമുക്ത ഭവനം ലഹരിമുക്ത ഗ്രാമം ലഹരി മുക്ത കേരളം’ എന്ന മുദ്രാവാക്യവുമായി വിമുക്തി മിഷനും ഭാരതീയ സ്‌കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി നടത്തുന്ന ബൈക്ക് റാലിക്ക് കണ്ണൂരിൽ സ്വീകരണം നൽകി. എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ചേർന്നാണ് സ്വീകരണം നൽകിയത്.ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 25ന് കാസർകോട് നിന്നും ആരംഭിച്ച റാലി നവംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ജില്ലയിലും അതത് ജില്ലയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരുടെ നേതൃത്വത്തിലാണ് റാലി. 15 വാഹനങ്ങളിലായി 30 പേർ കണ്ണൂർ ജില്ലയിൽ പങ്കെടുത്തു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, കടമ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ റാലി ഒക്ടോബർ 27ന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ അഗസ്റ്റിൻ ജോസഫ്, അസി. എക്‌സൈസ് കമ്മീഷണർ ടി രാഗേഷ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം സുജിത്ത്, ജാഥാ ക്യാപ്റ്റനും സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡുമായ ഷീല ജോസഫ്, അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡുമാരായ പി പ്രശാന്ത്, നൂറുൽ അമീൻ, ജിജി ചന്ദ്രൻ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ് വി കെ സർജിത്ത്, ജില്ലാ സെക്രട്ടറി എം പ്രീന, ജില്ലാ കോ-ഓർഡിനേറ്റർ എ പ്രേമലത എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: