കേരളത്തില് കൊള്ള നടത്തുന്ന ഇതര സംസ്ഥാന കവര്ച്ചക്കാര് തമ്ബടിക്കുന്നത് ബംഗ്ളാദേശില് : വഴിമുട്ടി കേസന്വേഷണം

0

തൃശൂര്: കേരളത്തില് എ.ടി.എം കവര്ച്ച അടക്കമുള്ള തട്ടിപ്പുകള് നടത്തിയ ശേഷം സംഘങ്ങള് ഇന്ത്യാ-ബംഗ്ളാദേശ്

അതിര്ത്തി പ്രദേശങ്ങളില് തമ്ബടിക്കുന്നത് കേസന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് അന്വേഷണം നടത്തുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിലങ്ങുതടിയാകുന്നത്. മൊബൈല് ടവര് കേന്ദ്രീകരിച്ച് പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങളും നടക്കില്ല. ബംഗാളില് നിന്നുള്ള നിര്മ്മാണത്തൊഴിലാളികള് എന്ന മറവിലാണ് കവര്ച്ചക്കാര് ബംഗ്ളാദേശില് കഴിയുന്നത്.
വ്യാജരേഖകള് ചമച്ച് പാന്കാര്ഡ്, ആധാര് കാര്ഡ്, വോട്ടേഴ്സ് ഐ.ഡി, റേഷന് കാര്ഡ് എന്നിവ അടക്കം ഇവര്ക്ക് ഉണ്ടാക്കും. വ്യാജരേഖകള് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള് തുറക്കും.
ഭീകരവാദ പ്രവര്ത്തനങ്ങള്ക്ക് പോലും ഇത്തരം കവര്ച്ചക്കാര് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറയുന്നു. നിര്മ്മാണ മേഖലയില് ജോലി ചെയ്യുന്നവരെന്ന നാട്യത്തില് കഴിയുന്ന ഇവരെ കണ്ടെത്താന് മറ്റ് സംസ്ഥാനങ്ങളില് നിന്ന് വേണ്ടത്ര സഹായം ലഭിക്കാറില്ലെന്നും പൊലീസ് പറയുന്നു.
കവര്ച്ചയുടെ ഹബ് ജാര്ഖണ്ഡ്
എ.ടി.എം., ബാങ്ക്, ജുവലറി കവര്ച്ചക്കാരുടെ കേന്ദ്രസ്ഥാനം ജാര്ഖണ്ഡാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം അടക്കം അവിടെ ലഭിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ജാര്ഖണ്ഡില് അന്വേഷണത്തിനെത്തിയാല് പൊലീസ് നട്ടം തിരിയുന്നതും പതിവാണ്. ഒരേ മുഖച്ഛായയും തിരിച്ചറിയല് രേഖകള് ഇല്ലാത്തതും പൊലീസിനെ വട്ടംകറക്കും. അവിടുത്തെ പൊലീസും കൈമലര്ത്തും. കേരളത്തിലെ കവര്ച്ച കഴിഞ്ഞാല് വിജനമായ ഒളിസങ്കേതങ്ങളില് ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞ ശേഷമാകും അവര് തിരിച്ചുവരിക. ആര്ഭാട ജീവിതം നയിച്ച ശേഷം വലിയൊരു വിഭാഗം ബംഗാള് വഴി ബംഗ്ളാദേശിലേക്കും കടക്കും. ഒല്ലൂരില് പല തവണയുണ്ടായ ജൂവലറി കവര്ച്ചകളില് പിടിയിലായത് ജാര്ഖണ്ഡ് സ്വദേശികളായിരുന്നു. എ.ടി.എമ്മുകളില് പണം നിറയ്ക്കുന്ന ദിവസമാണ് ഇവര് കവര്ച്ചയ്ക്കുള്ള ഒരുക്കങ്ങള് നടത്തുക. ആധുനിക ഉപകരണങ്ങള് ഉപയോഗിച്ച് കവര്ച്ച നടത്തുന്നതിനാല് ദിവസങ്ങള് കഴിഞ്ഞാണ് ബാങ്ക് ഉദ്യോഗസ്ഥര് പോലും പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിയുക. പണവും സ്വര്ണ്ണവുമുള്ള വീടുകളും കണ്ടെത്തി കവര്ച്ച നടത്താനും ഇവര് മിടുക്കരാണ്.
എത്ര ഇതരസംസ്ഥാനക്കാരെന്ന് ആര്ക്കറിയാം?
ജില്ലയില് നിര്മ്മാണമേഖല മുതല് കൃഷി വരെയുള്ള വിവിധ തൊഴിലിടങ്ങളില് എത്ര ഇതരസംസ്ഥാനക്കാരുണ്ടെന്ന് സാമൂഹിക ക്ഷേമവകുപ്പിനോ ലേബര് ഒാഫീസിനോ പൊലീസിനോ യാതൊരു പിടിയുമില്ല. തൊഴില് ഉടമകള് ഭൂരിഭാഗവും ലേബര് ഒാഫീസുകളില് ഇവരുടെ വിവരം നല്കാനും തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങളുണ്ടാകുമ്ബോള് പ്രതികളെ പിടികൂടാനും പ്രയാസമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading