കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒരു ലക്ഷം രൂപയിലേറെ
വിലയുള്ള വിവിധ പുകയില ഉത്പന്നങ്ങളാണ് റെയില്‍വേ പോലീസ് പിടികൂടിയത്. മംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനിലെ പിറകു വശത്തെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങള്‍ റെയില്‍വേ എസ്ഐ സുരേന്ദ്രന് കല്യാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. 500 ഗ്രാമിന്റെ പാക്കറ്റുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.
പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടികൂടിയ സംഘത്തില്‍ എഎസ്ഐമാരായ ഗോപിനാഥന്, ജയകൃഷ്ണന്, സിപിഒമാരായ പ്രകാശന്, വി. പ്രതീശന്‍ എന്നിവരും ഉണ്ടായിരുന്നു.