പുറത്തീൽ മഖാമിലെ ആണ്ടുനേർച്ച ജൂലായ് 29 -30 തീയതികളിൽ

ശൈഖ് ഖൗസുൾ അസ്‌ലം ശ്ശൈഖ് അബ്ദുൾ ഖാദിർ സാനിയുടെ 456-ാമത് ഉറൂസ് ജൂലായ് 29 -30 തീയതികളിലായി (1439 ദുൽഖഹദ് 15,16) നടക്കുകയാണ്. 29 ഞായറാഴ്ച ളുഹർ നിസ്കാരത്തിനു ശേഷം ഖത്തം ദുആ നേതൃത്വം ശൈഖുനാ മാണിയൂർ അഹമ്മദ് ഉസ്താദ് മുസ്‌ലിയാർ30ന് തിങ്കൾ പകൽ ആണ്ടുനേർച്ച അന്നദാനം എന്നിവ ഉണ്ടായിരിക്കും ഇദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ കേരളത്തിനകത്തും പുറത്തുംനിന്നുമായി ഒട്ടേറെപ്പേർ പുറത്തീൽ മഖാമിൽ എത്തും. കണ്ണൂർ നഗരത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ ദൂരംമാത്രം., കണ്ണൂരിലെ ശൈഖുമാരുടെ നാടായ പുറത്തീൽ ഗ്രാമത്തിന് ഇന്ത്യയിലെ ബാഗ്ദാദ് എന്ന ഓമനപ്പേരുകൂടിയുണ്ട് ചരിത്രം പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രഥമശിഷ്യനും ഒന്നാം ഖലീഫയുമായ അബുബക്കർ സിദ്ദീഖിന്റെ പരമ്പരയിൽപ്പെട്ട ശൈഖ് ഉസ്മാനിൽനിന്നാണ് ശൈഖ്  അബ്ദുൽഖാദിർ സാനിയുടെ ചരിത്രം തുടങ്ങുന്നത്. യമനിലെ ഹമദാനിലെ സുൽത്താനായിരുന്നു ഉസ്മാൻ. 450 വർഷം മുമ്പ് ഹമദാനിലെ കൊട്ടാരത്തിൽനിന്ന് എല്ലാം ഉപേക്ഷിച്ച് കേരളത്തിലെ വളപട്ടണത്തെത്തി. അദ്ദേഹത്തിനു ചിറക്കൽ കൊട്ടാരത്തിൽ ഊഷ്മളമായ വരവേല്പായിരുന്നു നല്കിയത്. ഇടയ്ക്ക് അദ്ദേഹത്തിന് ഒരു ദിവ്യദർശനമുണ്ടായി. നിങ്ങളുടെ താവളം ഇവിടെയാണെന്നും ഇവിടെ വിവാഹം കഴിച്ച് താമസിക്കണമെന്നും.  അങ്ങനെ വളപട്ടണം ഖാസിയുടെ മകളെ വിവാഹം കഴിച്ചു. വൈകാതെ അബ്ദുൽഖാദിർ സാനി ജനിക്കുകയും ചെയ്തു.പൊന്നാനി മഖ്ദുമുകളിൽപ്പെട്ട അബ്ദുൽ അസീസ് മൗലവി തയ്യാറാക്കിയ പുറത്തീൽ മൗലൂദ് ഗ്രന്ഥത്തിൽ ഇവിടത്തെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ പല അത്ഭുതങ്ങളും അബ്ദുൽഖാദിർ സാനിയിൽ നിന്നുണ്ടാവുകയും ചിറക്കൽ കൊട്ടാരത്തിൽ ക്ഷണിക്കപ്പെടുകയും വലിയ സ്ഥാനം നൽകുകയും ചെയ്തു. 15 വയസ്സ് പൂർത്തിയാകുന്ന ദിവസം സുഹ്‌റ വർദി ത്വരീഖത്തിലെ പ്രസിദ്ധ ശൈഖും പണ്ഡിതനുമായ ശൈഖ് മഹ്‌മദുൽ ഖബുശാനിയെ  കണ്ടുമുട്ടി. അതോടെ അബ്ദുൽഖാദിർ സാനിയിൽ ആധ്യാത്മികവഴിയിലേക്കുള്ള വാതിൽ തുറന്നു. ചിറക്കൽ തമ്പുരാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിനല്കിയെങ്കിലും അവയെല്ലാം ഉപേക്ഷിച്ച് നാട്ടുരാജ്യത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ പുറത്ത് ഒരിടം കണ്ടെത്തി. പുറത്തീൽ എന്ന പേരുണ്ടായത് അങ്ങനെയാണ് എന്നാണ് ചരിത്രംപുറത്തീലിന്റെ പ്രത്യേകതകൾ453 വർഷം മുമ്പ് ജീവിച്ച മഹാനവർകളുടെ ജീവിതം മാതൃകാപരമായ ചിട്ടയോടെയുള്ളതായിരുന്നു. പുറത്തീൽ ശൈഖിന്റെ വളാഇഫ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഇന്നും ഇത് നിലനില്ക്കുന്നു. നിസ്കാരങ്ങളിലെ ചെറിയ നിശ്ചിത സൂറത്തുകൾ, സുബ്ഹി നിസ്കാരത്തിനു മുമ്പുള്ള പ്രത്യേക പ്രാർഥന, സുബ്ഹിക്കുശേഷമുള്ള സൂര്യോദയം വരെ അകത്തെ പള്ളിയിലിരുന്നുകൊണ്ടുള്ള ഔറാദും കൂട്ടുപ്രാർഥനയും. അസർ നിസ്കാരശേഷവും ഔറാദ്, വ്യാഴം, വെള്ളി, തിങ്കൾ രാവുകളിൽ മഗ്‌രിബിനു ശേഷമുള്ള ദിഖ്ർ ഹൽഖ, റമദാനിൽ പാതിരാവിനുശേഷം രാത്രി ഒരുമണിക്ക് നടക്കുന്ന തറാവീഹ് നിസ്കാരം, ജുമുഅ നിസ്കാരശേഷമുള്ള തൗബ എന്നിവ ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്.അറബിമാസം ദുൽഖഅദ് 16-ന്‌ ഖത്‌മുൽ ഖുർആൻ ഉറൂസ്  ഇവിടെ നടക്കുന്നു.ശൈഖ് അബ്ദുൽ ഖാദിർ സാനിയുടെ മകളുടെ സന്താനപരമ്പരകളാണ് പുറത്തീൽ ശൈഖ് കുടുംബം എന്നറിയപ്പെടുന്നത്. കുടുംബത്തിന്റെ രേഖയിൽ അനുശാസിക്കുന്നത്‌ പ്രകാരം ഓരോ കാലത്തും കുടുംബത്തിലെ ഒരാളെ ആജീവനാന്ത ശൈഖായി നിയമിക്കുന്നു.ഇപ്പോൾ ശൈഖ് സ്ഥാനത്തുള്ളത് മാണിയൂർ അഹമ്മദ് മുസ്ലിയാർ ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: