കോൺഗ്രസ് നേതാവായിരുന്ന പി. രാഘവൻ അന്തരിച്ചു
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2024/05/img_8681-1.jpg?fit=640%2C674&ssl=1)
അഴീക്കോട്: കോൺഗ്രസ് നേതാവായിരുന്ന പി. രാഘവൻ (77) അന്തരിച്ചു. അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി, വട്ടക്കണ്ടി ചകിരി വ്യവസായ സഹകരണ സംഘം , അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക്, ആരോഗ്യ കണ്ണൂർ എന്നിവയുടെ പ്രസിഡൻ്റായിരുന്നിട്ടുണ്ട്. കേരള യോഗി സർവ്വീസ് സൊസൈറ്റി മുൻ സംസ്ഥാന ട്രഷറർ, യോഗി മഹാസഭ പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പൂതപ്പാറ അപ്സര പ്രിൻ്റേർസ് ഡയറക്ടറായിരുന്നിട്ടുണ്ട്. ഭാര്യ: മഠത്തിൽ ശാരദ മക്കൾ: സരിത (തിരുവനന്തപുരം), സജിന (കണ്ണൂർ) മരുമക്കൾ: രാജേഷ് (തിരുവനന്തപുരം) റോഷൻ (കണ്ണൂർ) സഹോദരങ്ങൾ: ബാലൻ (റിട്ട (എക്സി. എഞ്ചിനിയർ, കെ.എസ്.ഇ.ബി) ,പരേതരായ ലക്ഷ്മിക്കുട്ടി, നാരായണൻ (റിട്ട .അധ്യാപകൻ) , ഗോവിന്ദൻ, കമലാക്ഷി, സംസ്കാരം ഉച്ചക്ക് 12 മണിക്ക് അഴീക്കോട് ആയ നി വയൽ ശാന്തിതീരം സമുദായ ശ്മശാനത്തിൽ