ഇന്ധന വില കുതിച്ചുയരുന്നു; പെട്രോൾ,ഡീസൽ വില കൂടി

0

കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വൻ വർധനവ്. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 23 പൈസയും, ഡീസലിന് 15 പൈസയുമാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 76 രൂപ 22 പൈസയും ഒരു ലിറ്റർ ഡീസലിന് 70 രൂപ 81 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 77 രൂപ 57 പൈസയും ഒരു ലിറ്റർ ഡീസലിന് 72 രൂപ 18 പൈസയുമായി ഉയർന്നപ്പോൾ കോഴിക്കോട് പെട്രോൾ വില 76 രൂപ 55 പൈസയും ഡീസൽ 71 രൂപ 14 പൈസയുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 2 രൂപ 12 പൈസയാണ് ഉയർന്നത്. ഡീസലിന് 1 രൂപയും 66 പൈസയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വീപ്പയ്ക്ക് 0.51 ഡോളർ ഉയർന്ന് 64.93 ഡോളറിലെത്തി. സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയിൽ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉൽപ്പാദനം കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിൽ തിരിച്ചടിയായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading