കാത്തിരിപ്പിന് വിരാമം; ഇനി പ്രവാസികൾക്ക് ആധാർ ലഭ്യമാകും

ഒടുവിൽ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആധാർ അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം കേന്ദ്ര ഐ.ടി വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഉത്തരവ് പറയുന്നു. പാസ്സ്പോർട്ടിന് പുറമെ താമസ രേഖ, ജനന തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടത്. പാസ്പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ താമസ രേഖയുടെ പുറത്ത് ആധാർ കാർഡ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആധാർ കാർഡ് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സൗകര്യം വിവധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ 180 ദിവസമെങ്കിലും തുടർച്ചയായി നാട്ടിൽ നിൽക്കുന്നവർക്കു മാത്രമായിരുന്നു ആധാർ കാർഡ് ലഭിക്കാനുള്ള അർഹത. നാട്ടിലേക്ക് പുറപ്പെടും മുമ്പ്തന്നെ ഓൺലൈൻ വഴി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.എന്നാൽ നാട്ടിലെ ആധാർ കേന്ദ്രത്തിനുപുറമെ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പാസ്പോർട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാർ കാർഡിന്റെ കാര്യത്തിലും. ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: